Posts

ഏറ്റവും മികച്ച മരുന്ന്

Image
ഇന്ന് ഓരോ രോഗത്തിനും ഓരോ മരുന്നുകൾ ഉണ്ട്. രോഗത്തിന് മാത്രമല്ല കൂടാതെ രോഗ ലക്ഷണങ്ങൾക്കും മാരുന്നുണ്ട്.ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത് എന്താണെന്ന് അറിയുമോ ?. "മരുന്ന് ഒരു രോഗത്തെ മാറ്റി പല രോഗങ്ങളെ ഉണ്ടാക്കുന്നു, ആഹാരം ആയിരിക്കട്ടെ നിങ്ങളുടെ മരുന്ന് " എന്നാണ്. ആഹരം എങ്ങനെ രോഗത്തെ മാറ്റുന്നു : നാം കഴിക്കുന്ന ആഹാരമാണ് നമ്മുടെ കോശങ്ങളാകുന്നത്. തീർച്ചയായും നല്ല ആഹാരം കഴിക്കുന്നവനെ നല്ല കോശങ്ങൾ ജനിക്കുകയൊള്ളു. ചീത്ത ആഹാരം കഴിയ്ക്കുന്നവന് ചീത്ത കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ ഒരുപാട് ജനന മരണങ്ങൾ നാം അറിയാതെ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ തൊലിയിലുള്ള കോശങ്ങൾ 2 മുതൽ 3 ആഴ്‌ച്ച മാത്രമേ ജീവിക്കുന്നോള്ളൂ. അതിനു ശേഷം പുതിയ കോശങ്ങൾ ജനിക്കുന്നു. അത് പോലെ ആമാശയത്തിലെ കോശങ്ങൾക് 2 മുതൽ 9 ദിവസം വരെ ആണ് ആയുസ്സ് . നല്ല ആഹാരം ഭക്ഷിക്കുന്ന വഴി നല്ല കോശങ്ങളെ ജീവിപ്പിക്കാനും അത് പോലെ കേടുപാടുകൾ എല്ലാം തീർത്ത് പുതിയ ആരോഗ്യമുള്ള കോശങ്ങളെ നമുക്ക് ഉണ്ടാക്കി തീർക്കാൻ സാധിക്കുന്നു. വെറും നല്ല ഭക്ഷണം മാത്രം പോരാ കൂടാതെ നല്ല വിശ്രമവും ആവശ്യമാണ...

യോഗയെ കുറിച്ച് അറിയാം

Image
ലോക യോഗാ ദിനം ജൂണ്‍ 21ന് ആചരിക്കാന്‍ പോകുകയാണ്. യോഗ ഇന്ന് ലോകമാകെ പ്രശസ്തി നേടി കഴിഞ്ഞിരിക്കുന്നു. യോഗ ഒരു മതത്തിന്‍റെ ഭാഗം ആണെന്നുള്ള തെറ്റിദ്ധാരണകള്‍ എല്ലാം ജനങ്ങളില്‍ നിന്നും എടുത്തു മാട്ടപെട്ടുകൊണ്ടിരിക്കുകയാണ്. യോഗ എല്ലാ മനുഷ്യനും വേണ്ടി ഉള്ളതാണ്. യോഗ മനുഷ്യനെ ശാരീരികമായും മാനസികമായും ആത്മീയമായും ആരോഗ്യവാന്മാർ ആകുന്നു. ഒരു കാലഘട്ടത്തുള്ള ഇന്ത്യൻ  ജനതയെ  ആരോഗ്യമുള്ളവരായും അറിവുള്ളവരായും മാറ്റിയെടുത്തത് യോഗ അഭ്യാസം ആയിരുന്നു. പല വിധത്തിലുള്ള യോഗയുണ്ട് ജ്ഞാന യോഗ, ഭക്തി യോഗ, കർമ്മ യോഗ,തുടങ്ങിയവ. യോഗയിൽ ഏറ്റവും ഉയർന്ന യോഗ ആണ് രാജ യോഗ.  യോഗ എന്നത് യോഗ ആസന (YOGA POSE) മാത്രമല്ല, കൂടാതെ യോഗയിൽ പല വിധത്തിൽ ശരീരത്തെ ആരോഗ്യമാക്കാനുള്ള സമ്പ്രതായങ്ങൾ ഉണ്ട്. അതില്‍ ചിലതാണ് ക്രിയകള്‍ ,പ്രാണയാമം, ധ്യാനം എന്നിവ.  എന്താണ് ക്രിയകള്‍ : ജല നേതി ക്രിയ എന്നാല്‍ ശരീരത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി യോഗയില്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ്. നമ്മുടെ ശരീരത്തില്‍ അടഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറം തള്ളുക എന്നതാണ് ക്രിയ ചെയ്യുന്നത് കൊണ്ടുള്ള ഉദ്ധേശം. പല വിധത്തില്...

നിപ്പ പരത്തിയത് ആര് ?

Image
നിപ്പ പരത്തിയത് വവ്വാലാണോ എന്ന് പരിശോധിക്കാൻ വവ്വാലിൽനിന്നുമുള്ള രക്തം , വായയിൽ നിന്നുള്ള സ്രവം , തൊലിയിൽ നിന്നുമുള്ള സാമ്പിളുകൾ എല്ലാം തപ്പി നോക്കി , പക്ഷെ നിപ്പ വൈറസിന്റെ സാന്നിധ്യം ഇത് വരെ കണ്ടത്താനായില്ല . അത് പോലെ തന്നെ നിപ്പ വൈറസ് ബാധിച്ചതു കാരണം ആദ്യം മരിച്ച സാബിത്ത് മലേഷ്യയിൽ പോയിട്ടില്ല എന്നും പുറത്ത് വന്നു. അപ്പോൾ നിപ്പ വൈറസ് പരത്തിയത് ആര് ? ഈ ചോദ്യം ഇന്ന് എല്ലാവരുടെയും മനസ്സിൽ ഉള്ളതാണ്. ഇത് കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്തത്തിൽ വൈറസ് ബാധിതരായവരുടെ വീടിനു ചുറ്റുമുള്ള പശുക്കളെയും, ആടിനെയും, മുയലിനെയുമെല്ലാം പരിശോധിക്കുകയും ചെയ്തു , എന്നാൽ അവയിൽ നിന്നും നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല . അപ്പോൾ നിപ്പ  വൈറസിന്റെ ഉത്ഭവം തേടിയുള്ള യാത്ര മനുഷ്യരുടെ ചുറ്റു ഭാഗത്തുള്ള മൃഗങ്ങളിലും പക്ഷികളിലുമെല്ലാം ഒതുക്കി നിർത്തിയാൽ മതിയോ. നിപ്പ വൈറസ് ഏതെങ്കിലും ഭക്ഷണത്തിലൂടെയും പകർന്നതായിക്കൂടെ ?. ഭക്ഷണ വസ്ത്തുക്കളിലും  പരിശോധന അത്യാവശ്യം തന്നെ അല്ലെ നാം കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചു നാം എപ്പോഴെങ്കിലും ചിന...

ആരോഗ്യം എന്നാല്‍ എന്ത് ?

Image
എന്താണ് ആരോഗ്യം എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?. ആരോഗ്യം എന്നെ ഒരു വാക്കിനു വലിയ    അര്‍ത്ഥമുണ്ട്. രോഗമില്ലായ്മയാണ് ആരോഗ്യം എന്ന് തെറ്റ് ധരികപ്പെടരുത്. ലോക ആരോഗ്യ സന്ഖടന (WORL HEALTH ORGANISATION) ആരോഗ്യത്തെ കുറിച്ച പറഞ്ഞത് എന്താണെന്നാല്‍ " ശാരീരികമായും, മാനസികമായും പിന്നെ സാമൂഹികമായും പൂര്‍ണമായി സ്വസ്തി പ്രാഭിച്ച അവസ്ഥ അല്ലാതെ രോഗമില്ലാത്ത അവസ്ഥ എന്നല്ല " എന്നാണു. അതായത് ശാരീരികമായി ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതെയും , മാനസിക സുഖം അനുഭവിക്കുകയും പിന്നെ ചുറ്റുപാടുല്ലവരോട് സൌഹൃതതോടുകൂടി സഹവസിക്കുന്നവര്‍കും ആണ് ആരോഗ്യം ഉള്ളത്. ആരോഗ്യം എന്നത് എല്ലാ ജീവിക്കും അതിന്റെ നില നില്പിന് അത്യാവശ്യമായ ഘടകം ആണ്. ഒരു ജീവിയുടെ ഓരോ കോശത്തിന്നും അതിന്റേതായ ആരോഗ്യമുണ്ട്. അത് നഷ്ടപ്പെട്ടാല്‍ ആ കോശം അനാരോഗ്യമുള്ളതായി തീരുകയും പിന്നീട് രോഗം ഭാതിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ഓരോ കോശവും അനാരോഗ്യമാകുന്നത് എന്ന് അറിയാമോ ? . ശരീരത്തിലെ ഓരോ കോശത്തിന്നും അതിനു ആവശ്യമുള്ള വസ്തുക്കളെ സ്വീകരിക്കാനും ആവശ്യമില്ലാത്തതിനെ പുറം തള്ളാനും ഉള്ള കഴിവ് ഉണ്ട്. ഈ കഴിവില്‍ ...