ഏറ്റവും മികച്ച മരുന്ന്
ഇന്ന് ഓരോ രോഗത്തിനും ഓരോ മരുന്നുകൾ ഉണ്ട്. രോഗത്തിന് മാത്രമല്ല കൂടാതെ രോഗ ലക്ഷണങ്ങൾക്കും മാരുന്നുണ്ട്.ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത് എന്താണെന്ന് അറിയുമോ ?. "മരുന്ന് ഒരു രോഗത്തെ മാറ്റി പല രോഗങ്ങളെ ഉണ്ടാക്കുന്നു, ആഹാരം ആയിരിക്കട്ടെ നിങ്ങളുടെ മരുന്ന് " എന്നാണ്.
ആഹരം എങ്ങനെ രോഗത്തെ മാറ്റുന്നു :
നാം കഴിക്കുന്ന ആഹാരമാണ് നമ്മുടെ കോശങ്ങളാകുന്നത്. തീർച്ചയായും നല്ല ആഹാരം കഴിക്കുന്നവനെ നല്ല കോശങ്ങൾ ജനിക്കുകയൊള്ളു. ചീത്ത ആഹാരം കഴിയ്ക്കുന്നവന് ചീത്ത കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ ഒരുപാട് ജനന മരണങ്ങൾ നാം അറിയാതെ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ തൊലിയിലുള്ള കോശങ്ങൾ 2 മുതൽ 3 ആഴ്‌ച്ച മാത്രമേ ജീവിക്കുന്നോള്ളൂ. അതിനു ശേഷം പുതിയ കോശങ്ങൾ ജനിക്കുന്നു. അത് പോലെ ആമാശയത്തിലെ കോശങ്ങൾക് 2 മുതൽ 9 ദിവസം വരെ ആണ് ആയുസ്സ് . നല്ല ആഹാരം ഭക്ഷിക്കുന്ന വഴി നല്ല കോശങ്ങളെ ജീവിപ്പിക്കാനും അത് പോലെ കേടുപാടുകൾ എല്ലാം തീർത്ത് പുതിയ ആരോഗ്യമുള്ള കോശങ്ങളെ നമുക്ക് ഉണ്ടാക്കി തീർക്കാൻ സാധിക്കുന്നു.
വെറും നല്ല ഭക്ഷണം മാത്രം പോരാ കൂടാതെ നല്ല വിശ്രമവും ആവശ്യമാണ്. വിശ്രമം നാം നൽകേണ്ടത് അദ്ധ്വാനിക്കുന്നവനാണ്. ആരാണ് അധ്വാനിക്കുന്നവർ ?. ഇവിടെ ഞാൻ ഉദ്ദേശിച്ച അദ്ധ്വാനം നിങ്ങൾ ചെയ്യുന്ന ജോലി അല്ല , മറിച്ച് നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ശരീരത്തിൽ അധ്വാനിക്കുന്ന കുറച്ച് ആളുകൾ ഉണ്ട്. അവരാണ് നിങ്ങളുടെ ആമാശയം , ചെറുകുടൽ, വൻകുടൽ എന്നിവ. ഒരു ദിവസം മൂന്നു നേരം നാം ഭക്ഷിക്കുന്നു. ചിലർ നാല് നേരവും ഭക്ഷിക്കുന്നു. എപ്പോഴാണ് നാം ഇവർക്ക് വിശ്രമം കൊടുത്തിട്ടുള്ളത്.
അതിനാൽ ഏറ്റവും നല്ല വിശ്രമം തന്നെ ആണ് ഉപവാസം. ഉപവാസവും ആഹാരവും തന്നെ ആണ് ഏറ്റവും നല്ല മരുന്നും. ഉപവാസത്തിനു എല്ലാ മതങ്ങളിലും വളരെ അതികം പ്രാധാന്യം ഉണ്ട്. ഉപവാസത്തിനു ആത്മീയ വശവും, ശാരീരിക വശവും ഗുണങ്ങളായി ഉൾപ്പെട്ടിരിക്കുന്നു. സംസ്കര്ത പധം ഉപവാസത്തിന്റെ അർഥം ദൈവത്തിനു അടുത്ത് ഇരിക്കുക എന്നതാണ്.
ഉപവാസം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തല്ലാം :
ഒരാൾ ഉപവാസം ചെയ്യുന്നതിലൂടെ അയാൾ തന്റെ ശരീരത്തിൽ കെട്ടി കിടന്ന കൊഴുപ്പിനെ ഊർജമായി മാറ്റിയെടുക്കുന്നു , അത് വഴി ശരീരത്തിലെ കൊഴുപ്പ് കുറയുന്നു. ഹൃദയപരമായ രോഗങ്ങളിൽ നിന്നും അയാൾ മുക്തനാകുന്നു. കൂടാതെ പ്രമേഹം എന്ന രോഗത്തിൽ നിന്നും അയാൾ വളരെ അതികം അകൽച്ചയിൽ ആയിരിക്കും.
ഉപവാസം ചെയ്യുന്ന വഴി ശരീരം മാലിന്യങ്ങളെ പുറം തള്ളുന്നു, കേടുപാടുകൾ തീർക്കാൻ തുടങ്ങുന്നു. നാം ഏതെങ്കിലും ജോലിയിൽ തിരക്കുള്ളവരാണെങ്കിൽ നമ്മുടെ വീടും പരിസരവും എല്ലാം വൃത്തിയാക്കാൻ നമുക്ക് സമയം കിട്ടാറില്ല. അത് പോലെ തന്നെ ശരീരം ചെയ്യുന്ന ഏറ്റവും വലിയ ജോലി ആണ് ദഹന പ്രവർത്തനം. ഈ ജോലി ഇല്ലാതെ ആകുമ്പോൾ ശരീരം കേടു പാടുകൾ തീർക്കുവാനായി തുടങ്ങുന്നു. അതിനായി മാലിന്യങ്ങളെ പുറം തള്ളുന്നു.
ഏകദേശം എല്ലാ രോഗങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് ഉപവാസം. ശരീരത്തിൽ വളരുന്ന അർഭുത കോശങ്ങളെ (cancer cells) വരെ ഉപവാസം വഴി നശിപ്പിക്കാൻ കഴിയുന്നതാണ്. രോഗമുള്ളപ്പോൾ ഭക്ഷണം കഴിയ്ക്കുന്നത് രോഗത്തെ ഭക്ഷിപ്പിക്കുന്നതിനു തുല്യമാണ്. ഒരു രോഗി ഉപവാസം തുടങ്ങാൻ വേണ്ടി ഉപവാസത്തിലൂടെ രോഗങ്ങളെ ചികിത്സിക്കുന്നഡോക്ടറുടെ പോകുന്നത് ഉത്തമം ആയിരിക്കും. കാരണം അവർ
രോഗിയുടെ രോഗത്തെയും ശരീര സ്ഥിതിയെയും മനസ്സിലാക്കി രോഗിക്ക് അനുസൃതമായ ഉപവാസ രീതി ആയിരിക്കും നൽകുക.
ഉപവാസവും നല്ല ആഹാരവും തന്നെ ആണ് മികച്ച മരുന്ന്. അതിനു പകരമായി മറ്റൊന്ന് ഇല്ല. അതിനാൽ നല്ല ഭക്ഷണവും ഉചിതമായ സമയങ്ങളിൽ ഉപവാസവും അനുഷ്ടിക്കൂ.
ആരോഗ്യപരമായ വാർത്തകൾക്കും, പുതിയ അറിവുകൾക്കുമായി ഞങ്ങളെ ഫോളോ ചെയ്യുക. കൂടാതെ ഈ അറിവ് മറ്റുള്ളവരിലേക്കും എത്തിക്കുക. നിങ്ങൾ മൊബൈൽ വഴി ആണ് ഈ സൈറ്റ് ഉപയോഗിക്കുന്നതെങ്കിൽ Whatsapp വഴിയും നിങ്ങൾക് ഈ പോസ്റ്റ് ഷെയർ ചെയ്യാവുന്നതാണ്.ഞങ്ങളുടെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വായിക്കുവാനായി ചുവടെ കൊടുത്ത വിഷയങ്ങൾ തിരഞ്ഞെടുക്കുക.

Comments
Post a Comment